Latest News
  • CBSE - CAPACITY BUILDING PROGRAMME

    CENTRAL BOARD OF SECONDARY EDUCATION CAPACITY BUILDING PR...,
    Read more >
  • ദയാപുരം സ്കൂള്‍ പാർലിമെന്‍റ് അധികാരമേറ്റു.

    ദയാപുരം സ്കൂള്‍ പാർലി...,
    Read more >
  • Arts Day 2018-19

    The Arts Day 2018-19 of Dayapuram Residential School was cel...,
    Read more >
News in detail
Gallery
ദയാപുരം സ്കൂള്‍ പാർലിമെന്‍റ് അധികാരമേറ്റു.
ദയാപുരം സ്കൂള്‍ പാർലിമെന്‍റ് അധികാരമേറ്റു. ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളില്‍ പുതിയ അധ്യയനവർഷത്തേക്കുള്ള വിദ്യാർത്ഥി പാർലിമെന്‍റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്‍റ്, പ്രധാനമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷനേതാവ് എന്നിവർക്കുപുറമേ പതിനൊന്നു വകുപ്പു മന്ത്രിമാരാണ്, കാംപസിലെ കെ. മരക്കാർ ഹാളില്‍ ചേർന്ന പ്രൌഢോജ്ജ്വലചടങ്ങില്‍ സത്യവാചകം ചൊല്ലിയത്. കോഴിക്കോട് അസി. കളക്ടർ കെ.എസ് അഞ്ജു ഐഎഎസ് മുഖ്യാതിഥിയായിരുന്നു. കാംപസിലെ അക്കാദമികവും അല്ലാത്തതുമായ മുഴുവന്‍ വികസനപ്രവർത്തനങ്ങളിലും പങ്കാളിയാവുകവഴി മികച്ച സാമൂഹികജീവിയാവാനും സാമൂഹ്യസേവനത്തിനു മനസ്സ് പാകപ്പെടുത്താനും വിദ്യാർത്ഥി പാർലമെന്‍റ് പ്രവർത്തനങ്ങള്‍ മുതല്‍ക്കൂട്ടാകുമെന്ന് അസി. കളക്ടർ പറഞ്ഞു. സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി നിയുക്തമന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ദയാപുരം പാട്രണ്‍ സി.ടി അബദുറഹിം, ഡോ. എം.എം ബഷീർ, വൈസ് പ്രിന്‍സിപ്പല്‍ കെ. മുരളീധരന്‍, അഡ്മിനിസ്ട്രേറ്റർ കെ. കുഞ്ഞോയി, ദയാപുരം കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി.ജി സാബു, ഡെപ്യൂട്ടി ഡയറക്ടർ ടിജി വി ഏബ്രഹാം, അധ്യാപകർ, വിദ്യാർത്ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവർ സംബന്ധിച്ചു.
Follow us on