ദയാപുരം ഫൈവ്സ് ഫുട്ബോള്‍‍: ഖത്തർ എഫ്.സി കൊടുവള്ളി ചാമ്പ്യന്മാർ

ദയാപുരം ഫൈവ്സ് ഫുട്ബോള്‍‍:
ഖത്തർ എഫ്.സി കൊടുവള്ളി ചാമ്പ്യന്മാർ

പ്രളയത്തില്‍ ഭവനരഹിതരായ ഒരുകുടംബത്തിന് വീട് നിർമിക്കാനുള്ള ധനശേഖരണാർത്ഥം ദയാപുരം സ്റ്റുഡന്‍റ്സ് ഫോറം നടത്തിയ ഏകദിന ഓപ്പണ്‍ ഫൈവ്സ് ഫുട്ബോള്‍ ടൂർണമെന്‍റില്‍ ഖത്തർ എഫ്.സി കൊടുവള്ളി ചാമ്പ്യന്മാരായി. കെ.കെ മെറ്റല്‍സ്, റഹ് മാന്‍ ബസാറിനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് തകർത്താണ് ഖത്തർ എഫ്.സി 30,001 രൂപയുടെ കാഷ് പ്രൈസും ട്രോഫിയും സ്വന്തമാക്കിയത്. കെ.കെ മെറ്റല്‍സ്, റഹ് മാന്‍ ബസാർ റണ്ണർ അപ്പ് ട്രോഫിക്കും 15,001 രൂപയുടെ കാഷ് പ്രൈസിനും അർഹരായി.