‘ശലഭോത്സവം’

കൌമാരക്കാരിലെ പുഴുപ്രവണതകള്‍ ഇല്ലാതാക്കി അവരെ ശലഭമാവാനൊരുക്കുന്ന പരിശീലനയജ്ഞമാണ് ഡോ. സി തോമസ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ ‘കൌമാരസാധ്യതകള്‍ ചിറകുവിടർത്തട്ടെ’ എന്ന ലേബലില്‍.  ഇങ്ങനെ നടത്തിയ കൌണ്‍സിലിംഗ് വർക്ക് ഷോപ്പുകളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട നൂറ്റിപന്ത്രണ്ടു വിദ്യാർത്ഥികളും 30 ഫെസിലിറ്റേറ്റർമാരും കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ദയാപുരം കാമ്പസ്സില്‍ ഉണ്ടായിരുന്നു. ‘ശലഭോത്സവം’ എന്ന ഈ ത്രിദിനസംഗമത്തിന് ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ സന്തോഷപൂർവ്വം ആതിഥ്യം അരുളി. വിദ്യാർത്ഥികളുടെ സംയുക്തസംരംഭമായ ‘കൌമാരസാധ്യതകള്‍ ചിറകുവിടർത്തുന്നു’ എന്ന പുസ്തകം ഉദ്ഘാടനസമ്മേളനത്തില്‍ ദയാപുരം പേട്രണ്‍ സി.ടി അബ്ദുറഹിം പ്രകാശനം ചെയ്തു.