Downloads

പോസിറ്റീവ്സ് ഓഫ് കോവിഡ് 19 | ഓണ്‍ലൈന്‍ സംവാദം നടത്തി

'പോസിറ്റീവ്സ് ഓഫ് കോവിഡ് 19' ഓണ്‍ലൈന്‍ സംവാദം നടത്തി ചാത്തമംഗലം: ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാർത്ഥികള്‍ക്കായി സംഘടിപ്പിച്ച 'പോസിറ്റീവ്സ് ഓഫ് കോവിഡ് 19' ഓണ്‍ലൈന്‍ സംവാദത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും ദയാപുരം സ്കൂള്‍ പൂർവവിദ്യാർത്ഥിയുമായ ഡോ. വി.കെ ഷമീർ നേതൃത്വം നല്കി. ഐ.ടി രംഗത്തുണ്ടായ കുതിച്ചുചാട്ടം, വ്യക്തിപരമായും സാമൂഹികമായും കൈവന്ന ശുചിത്വജാഗ്രത, തെരുവുകളില്‍ കഴിയുന്നവരെക്കുറിച്ചുള്ള പരിഗണന, സാമൂഹിക അകലത്തിലും നാം കാണിച്ച ഐക്യബോധം തുടങ്ങി കോവിഡ് സാഹചര്യം മൂലമുണ്ടായ ഗുണഫലങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കോവിഡ് സെല്‍ നോഡല്‍ ഓഫീസർ കൂടിയായിരുന്ന ഡോ. ഷമീർ വിശദീകരിച്ചു. വിദ്യാഭാസരംഗത്ത് നാലു പതിറ്റാണ്ടോളമായി പ്രവർത്തിക്കുന്ന ദയാപുരം, പൂർവവിദ്യാർഥികളുടെ ജീവിതാനുഭവങ്ങളും ചിന്തകളും പുതിയ തലമുറയ്ക്ക് മാർഗ്ഗദർശകമാകണമെന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന അലുംനി സംവാദ പരമ്പരയിലെ ആദ്യപരിപാടിയാണിത്. ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം സംവാദ പരമ്പര ഉദ്ഘാടനം ചെയ്തു. കെ. റസീന സ്വാഗതവും നിഹ ഫാത്വിമ നന്ദിയും പറഞ്ഞു

News letter

Get the latest Dayapuram news delivered to your inbox.