Downloads

ദയാപുരം കോളേജ് ദിനാഘോഷം

ഇരയെന്ന മുഖംമറയ്ക്കലില്‍നിന്ന് അതിജീവിതയുടെ മുഖമുയർത്തലിലേക്ക് സ്ത്രീകള്‍ ചിറകുവിരിച്ചു പറന്നുപോവുന്ന മാറ്റത്തിന്‍റെ പുതിയ കാലം പ്രതീക്ഷ നല്കുന്നുവെന്ന് മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാട്. ദയാപുരം വിമിന്‍സ് കോളേജ് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സ്മൃതി. ആക്രമിക്കപ്പെട്ട കേസില്‍ ഇരയായി മറയ്ക്കുള്ളില്‍ കഴിയുകയായിരുന്ന നടി ഭാവന, താന്‍ ഇരയല്ല, അതിജീവിതയാണെന്നു പറഞ്ഞ് സ്വയം വെളിച്ചത്തിലേക്കും പോരാട്ടത്തിലേക്കുമിറങ്ങിയത് മുഴുവന്‍ സ്ത്രീകള്‍ക്കും പ്രചോദനമാണെന്നും സ്മൃതി പറഞ്ഞു.

മരക്കാർ ഹാളില്‍ നടന്ന ചടങ്ങില്‍ കോളേജ് മാനേജിംഗ് കമ്മിറ്റി ചെയർമാന്‍ ഡോ. എം.എം ബഷീർ, ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹിം, ഡോ. എന്‍.പി . ആഷ് ലി എന്നിവർ സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഡോ. രതി തമ്പാട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. കോളേജ് യൂണിയന്‍ ചെയർപേഴ്സണ്‍ റിദ അഷ്റഫ് സ്വാഗതവും വൈസ് ചെയർപേഴസണ്‍ കൃപ ശിവദാസ് നന്ദിയും പറഞ്ഞു.

News letter

Get the latest Dayapuram news delivered to your inbox.