Downloads

ജില്ലാ മിനി അത്ലറ്റിക്സ് പ്രമോഷന്‍ മീറ്റ്: ദയാപുരം സ്കൂള്‍ ചാമ്പ്യന്‍മാർ

ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയം, മെഡിക്കൽ കോളജ്, കോഴിക്കോട്

ജില്ലാ മിനി അത്ലറ്റിക്സ് പ്രമോഷന്‍ മീറ്റ്: ദയാപുരം സ്കൂള്‍ ചാമ്പ്യന്‍മാർ ചാത്തമംഗലം: കോഴിക്കോട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ സംഘടിപ്പിച്ച മിനി അത്ലറ്റിക്സ് പ്രമോഷന്‍ മീറ്റില്‍ 149 പോയിന്‍റോടെ ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. മെഡിക്കൽ കോളജ് ഒളിംപ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടന്ന മീറ്റില്‍ 33 സ്കൂളുകള്‍ പങ്കെടുത്തു. ഏഴുമുതല്‍ 13 വയസ്സുവരെയുള്ള വിദ്യാർത്ഥികള്‍ക്ക് ഏഴു കാറ്റഗറികളിലായിരുന്നു മത്സരം. 10, 11, 12, 13 എന്നീ കാറ്റഗറികളില്‍ ദയാപുരം സ്കൂള്‍ കാറ്റഗറി ചാമ്പ്യന്‍ഷിപ്പ് നേടി. സമാപനസമ്മേളനത്തില്‍ കേരള കണ്‍സ്യൂമർ ഫെഡ് ചെയർമാന്‍ എം. മെഹബൂബ് വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു. സംസ്ഥാന സ്പോർട്സ് കൌണ്‍സില്‍ അംഗം ടി.എം അബ്ദുറഹിമാന്‍ അധ്യക്ഷനായിരുന്നു. ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്‍ സെക്രട്ടറി കെ.എം ജോസഫ് സ്വാഗതവും സ്പോർട്സ് കൌണ്‍സില്‍ അംഗം നോബിള്‍ കുര്യാക്കോസ് നന്ദിയും പറഞ്ഞു. ഓവറോള്‍ ചാമ്പ്യന്‍മാരായ ദയാപുരം സ്കൂളിലെ കായികതാരങ്ങള്‍ക്ക് കാമ്പസില്‍ നല്കിയ സ്വീകരണത്തില്‍ ചെയർമാന്‍ ഡോ. എം.എം ബഷീർ, പാട്രണ്‍ സി.ടി അബ്ദുറഹിം, പ്രിന്‍സിപ്പല്‍ പി ജ്യോതി, ഡെപ്യൂട്ടി ഡയറക്ടർ ടിജി വി ഏബ്രഹാം കായിക വിഭാഗം അധ്യാപകരായ സി.എസ് സന്ദീപ്, ടി നീനു, കെ.ടി ഷമീം തുടങ്ങിയവർ പങ്കെടുത്തു.

News letter

Get the latest Dayapuram news delivered to your inbox.