Downloads

ദയാപുരം ചാംപ്യന്‍സ് ട്രോഫി: ടീം പി. എസ്. ജി ചാമ്പ്യന്മാർ

ചാത്തമംഗലം: ദയാപുരം സ്കൂള്‍ എക്സലന്‍ഷ്യ ഡിപ്പാർട്ട്മെന്‍റും സ്റ്റുഡന്‍റ്സ് ഫോറവും സംയുക്തമായി നടത്തിയ ഏകദിന ഫുട്ബോള്‍ ടൂർണമെന്‍റില്‍ ടീം പി.എസ്.ജി ചാമ്പ്യന്മാരായി. ടീം ലിവർ പൂൾ റണ്ണർ അപ്. ലിവർപൂള്‍, ബാഴ്സിലോണ, പി.എസ്.ജി, മാഞ്ചസ്റ്റർ യുണൈറ്റഡ്, എ.സി മിലാന്‍, ബയേണ്‍ മ്യൂണിക്, മാഞ്ചസ്റ്റർ സിറ്റി, റയല്‍ മാഡ്രിഡ് എന്നീ യൂറോപ്യന്‍ ഫുട്ബോള്‍ ക്ലബുകളുടെ പേരില്‍ എട്ടു ടീമുകളായി ആയിരുന്നു മത്സരം. ടൂർണമെന്‍റിലെ മികച്ച കളിക്കാരനുള്ള ട്രോഫി ബിലാൽ അഷ്റഫും മികച്ച ഗോളിക്കുള്ള ട്രോഫി റഫാൻ അഷ്റഫും സ്വന്തമാക്കി. കോഴിക്കോട് ജില്ലാ റഫറീസ് അസോസിയേഷന്‍ അംഗങ്ങളായ റിഷാല്‍, ദീപക് എന്നിവർ കളി നിയന്ത്രിച്ചു. സീനിയർ സ്പോർട്സ് ലേഖകന്‍ കമാല്‍ വരദൂർ, കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ഇന്ത്യന്‍ ടീം കളിക്കാരനുമായ രോഹന്‍ എസ് കുന്നുമ്മല്‍, സിനി ആർടിസ്റ്റും ക്രിക്കറ്റ് കളിക്കാരനുമായ മധു മോഹന്‍, ഇന്ത്യന്‍ ടീം അംഗങ്ങളായ അലന്‍ സജി, അലക്സ് സജി എന്നിവർ ടൂർണമെന്‍റിന് ഓണ്‍ലൈന്‍ ആശംസകള്‍ നേർന്നു. ദയാപുരം സുല്‍ത്താന്‍ അലി സ്റ്റേഡിയത്തില്‍ പാട്രണ്‍ സി.ടി അബ്ദുറഹിം ടൂർണമെന്‍റ് കിക്ക് ഓഫ് ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ടിജി വി ഏബ്രഹാം, പ്രിന്‍സിപ്പല്‍ പി. ജ്യോതി എന്നിവർ പങ്കെടുത്തു. സമാപനസമ്മേളനത്തില്‍ ദയാപുരം ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സി.ടി ആദിൽ ചാംപ്യൻസ് ട്രോഫി സമ്മാനിച്ചു. കമ്പാർട്ട്മെൻ്റ് മേധാവികളായ നീത ഡേവിസ്, എ.കെ ഖദീജ, പി.വി ഗിരിജ എന്നിവർ മറ്റു വിജയികൾക്ക് പുരസ്കാരം വിതരണം ചെയ്തു. കായികവിഭാഗം അധ്യാപകരായ സി. എസ് സന്ദീപ്, അജ്മൽ റാഷി, ആർ ശിവപ്രിയ, എം ആതിര എന്നിവർ നേതൃത്വം നൽകി

News letter

Get the latest Dayapuram news delivered to your inbox.