Downloads

ദയാപുരം കോളേജ് നാഷണല്‍ സർവീസ് സ്കീം സപ്തദിന ക്യാമ്പ് 2025

ദയാപുരം ആർട്സ് ആന്‍റ് സയന്‍സ് കോളേജ് ഫോർ വിമന്‍ എൻഎസ്എസ് യൂണിറ്റിന്‍റെ സപ്തദിന ക്യാമ്പ് - 'കൂടെ' പൊന്നാങ്കയം എസ്.എന്‍.എം എല്‍പി സ്കൂളില്‍ തിരുവമ്പാടി പഞ്ചായത്ത് നിയുക്ത പ്രസിഡണ്ട് ജിതിന്‍ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. 'യുവത ഗ്രാമതയുടെ സമഗ്രതയ്ക്കുവേണ്ടി' എന്നതാണ് കോഴിക്കോട് യൂണിവേഴ്സിറ്റിയുടെ ഈ വർഷത്തെ ക്യാമ്പ് മോട്ടോ. സ്കൂൾ പൂന്തോട്ട, പച്ചക്കറിത്തോട്ട നിർമാണങ്ങൾ, ലഹരിവിരുദ്ധ ബോധവത്കരണം, ശുചീകരണം, സ്കൂളിൻ്റെ ചുറ്റുമതിൽ ചിത്രം വര, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയാണ് ക്യാമ്പിലെ പ്രവർത്തനങ്ങൾ. പൊന്നാങ്കയം അങ്ങാടിയിൽ നിന്നാരംഭിച്ച വിളംബര ജാഥയ്ക്കുശേഷം നടത്തിയ ഉദ്ഘാടനസമ്മേളനത്തിൽ സ്കൂൾ പിടിഎ പ്രസിഡണ്ട് സോണി മണ്ഡപത്തിൽ അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ്സ് പി റാണി, ദയാപുരം കോളേജ് അക്കാദമിക് ഡവലപ്മെൻ്റ് ഓഫീസർ രവി ജെ ഇസഡ്, അസി. പ്രൊഫസർ എ പി രാജേഷ് എന്നിവർ സംസാരിച്ചു. വോളണ്ടിയർ സെക്രട്ടറി കെ എം അപർണ സ്വാഗതവും വിദ്യാർത്ഥി പ്രതിനിധി ആയിഷ നസ്റിയ നന്ദിയും പറഞ്ഞു.

News letter

Get the latest Dayapuram news delivered to your inbox.