Downloads

ദയാപുരത്ത് അബ്ദുൽ അസീസ് അൻസാരി അനുസ്മരണം

ദയാപുരം: കഴിഞ്ഞയാഴ്ച ദോഹയിൽ അന്തരിച്ച ഖത്തറിലെ ഉദ്യോഗസ്ഥപ്രമുഖനും ദയാപുരത്തെ അനാഥശാക്തീകരണ കാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ സഹായം നൽകിയിരുന്ന വ്യക്തിയുമായ അബ്ദുൽ അസീസ് അൻസാരിയുടെ അനുസ്മരണം ദയാപുരത്ത് ടാഗോർ നികേതനിൽ നടന്നു. ദോഹ റിലീജിയസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസീസ് അൻസാരിയുടെ സീനിയർ ആയിരുന്ന ദയാപുരം പാട്രണ്‍ സി.ടി അബ്ദുറഹീം, കുട്ടികളുമായുള്ള വർത്തമാനത്തിൽ ഷെയ്ഖ് അൻസാരിയുടെ മകനായ അസീസ് അന്‍സാരിയെന്ന സുഹൃത്തിനെ അനുസ്മരിച്ചു ഖത്തറിലെ ആഭ്യന്തരമന്ത്രാലയത്തിന്‍റെയും ഖത്തർ പെട്രോളിയത്തിന്‍റെയും ഡയറക്ടർ പദവികളടക്കം വലിയ പദവികൾ ഉണ്ടായിരുന്നപ്പോഴും സ്വന്തം അധികാരശക്തിയെയും സാമ്പത്തിക സൗകര്യങ്ങളെയും ഭാരരഹിതമായി കൊണ്ടുനടന്ന വ്യക്തിയായിരുന്നു അബ്ദുൽ അസീസ് അൻസാരിയെന്ന് ഡൽഹി സെന്‍റ് സ്റ്റീഫൻസ് കോളേജ് അധ്യാപകനും ദയാപുരം സന്നദ്ധപ്രവർത്തകനുമായ എൻ പി ആഷ് ലി പറഞ്ഞു ഖത്തറിന്‍റെ എണ്ണസമ്പത്തിനെ രാഷ്ട്രശക്തിയാക്കി മാറ്റാനുള്ള ശ്രമങ്ങളിൽ പങ്കാളിയായിരിക്കുമ്പോഴും കേരളത്തിലെ അനാഥ- അഗതികളുടെ ഉന്നമനത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ സഹായിക്കാൻ അബ്ദുല്ല അന്‍സാരി സമയവും ശ്രദ്ധയും കണ്ടെത്തി. അർപ്പണബോധത്തെ അദ്ദേഹം എപ്പോഴും വിലമതിച്ചു. പ്രവാസത്തിന്‍റെ ബന്ധം പാരസ്പര്യത്തിന്‍റെതാണെന്നും അങ്ങനെയാണ് സാമൂഹ്യവളർച്ച ഉണ്ടാവുകയെന്നും അന്‍സാരി മനസ്സിലാക്കിയിരുന്നു- ആഷ്‌ലി പറഞ്ഞു. 1971 മുതൽ 2025 വരെയുള്ള, അബ്ദുൽ അസീസ് അൻസാരിയും ദയാപുരത്തിന്‍റെ വിവിധ ഘട്ടങ്ങളുമായുള്ള ബന്ധം വെളിവാക്കുന്ന ഫോട്ടോ എക്സിബിഷൻ അനുസ്മരണ പരിപാടിയുടെ ഭാഗമായി നടന്നു. ദയാപുരം സ്കൂൾ പ്രിൻസിപ്പൽ പി. ജ്യോതി, കോളേജ് പ്രിൻസിപ്പൽ ഡോ. നിമ്മി ജോൺ എന്നിവർ അനുശോചനസന്ദേശം വായിച്ചു.

News letter

Get the latest Dayapuram news delivered to your inbox.