Downloads

ദയാപുരം കോളേജിൽ വോട്ടിംഗ് ബോധവത്കരണവുമായി സ്വീപ്

തെരഞ്ഞെടുപ്പ് പ്രക്രിയയും വോട്ടിംഗ് സംവിധാനങ്ങളുടെ സുതാര്യതയും സംബന്ധിച്ച് വിദ്യാർത്ഥികളെ ബോധവത്കരിക്കുന്നതിനായി ദയാപുരം കോളേജിൽ SVEEP (Systematic Voters’ Education and Electoral Participation) ക്ലാസ്സും മോക് പോളും നടത്തി. വോട്ടർ സാക്ഷരത ലക്ഷ്യമാക്കി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാജ്യവ്യാപകമായി നടപ്പാക്കുന്ന സ്വീപിന്‍റെ ഭാഗമായുള്ള പരിപാടിക്ക് കോളേജ് എൻഎസ് എസ് യൂണിറ്റ് നേതൃത്വം നല്കി. എംപ്ലോയിമെന്‍റ് ഓഫീസർ സി. സുരേഷ്, സിവിൽ പോലീസ് ഓഫീസർ ടി. എൽ. നതുല്‍, പി. അനിഷ എന്നിവരടങ്ങിയ സംഘമാണ് ക്ലാസുകൾ നയിച്ചത്. ജനാധിപത്യ പ്രക്രിയയിൽ യുവതലമുറയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘം പറഞ്ഞു. വോട്ടിംഗ് മെഷീനുകളുടെ പ്രവർത്തനം, വിവി പാറ്റ് സംവിധാനത്തിന്‍റെ പ്രാധാന്യം, വോട്ടിംഗില്‍ പാലിക്കേണ്ട ജാഗ്രതകൾ, വോട്ടിംഗ് മെഷീനുകൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂമുകളുടെ കർശന സുരക്ഷ, പരിശോധനാ നടപടികള്‍ തുടങ്ങിയവ സംഘം വിശദീകരിച്ചു. ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വിവി പാറ്റ് എന്നിവയുടെ പ്രവർത്തനം വിദ്യാർത്ഥികൾക്ക് നേരിട്ട് പരിചയപ്പെടുത്തി.

News letter

Get the latest Dayapuram news delivered to your inbox.